ഡബ്ലിൻ: ഇന്ധനവില വർധനവിനിടെ ഐറിഷ് ജനതയ്ക്ക് ഇരുട്ടടിയായി വൈദ്യുതി വിലയിലെ വർധനവും. വരും നാളുകളിൽ അയർലൻഡിലെ വൈദ്യുതി വിലയിൽ 8 ശതമാനത്തിലധികം വർധനവ് ഉണ്ടാകുമെന്നാണ് ഊർജ്ജ മന്ത്രി ദരാഗ് ഒബ്രിയാൻ നൽകുന്ന മുന്നറിയിപ്പ്. അടുത്ത മാസം മുതൽ വിലകളിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിവിലയിൽ നാല് മുതൽ എട്ട് ശതമാനത്തിന്റെവരെ വർധനവ് പ്രതീക്ഷിക്കാം. നിലവിലെ അവസ്ഥകൾ വളരെ അസ്ഥിരമാണ്. അതുകൊണ്ട് തന്നെ എന്തും നേരിടാൻ തയ്യാറായി ഇരിക്കണം. ഇതുവരെ വൈദ്യുതി വിലയും ഗ്യാസ് വിലയും ഉയർന്നിട്ടില്ല. എന്നാൽ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വിലകൾ ഉയരുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

