ഡബ്ലിൻ: ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ പിന്തുണച്ച് സ്വതന്ത്ര ടിഡി ബാരി ഹെനെഗൻ. സർക്കാരിന് പൂർണ പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു. റീജിയണൽ ഇൻഡിപെൻഡന്റ്സിലെ അംഗമാണ് ഹെനെഗാൻ
ആർടിഇയുടെ ദി വീക്ക് ഇൻ പൊളിറ്റിക്സിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം സർക്കാരിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. സർക്കാരിനെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടിവരുന്നതായി അദ്ദേഹം പറഞ്ഞു. ഡബ്ലിൻ ബേ നോർത്തിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് അവർക്ക് പ്രയോജനം നൽകുന്ന കാര്യങ്ങൾ ചെയ്യാനുമാണ്. അത് താൻ നിർവ്വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

