ഡബ്ലിൻ:അയർലൻഡിലെ ടൂറിസം പദ്ധതികൾ പ്രാദേശിക മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ഐറിഷ് ജനത. ഫാൾട്ടെ അയർലൻഡിന്റെ സർവ്വേയിലാണ് ആളുകൾ ഈ അഭിപ്രായം പങ്കുവച്ചത്. അതേസമയം രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ടൂറിസം മേഖലയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും ഐറിഷ് ജനത വിശ്വസിക്കുന്നുണ്ട്.
10 പേരിൽ ഒൻപത് പേരും ടൂറിസം രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ 76 ശതമാനം പേർ ടൂറിസം പ്രവർത്തനങ്ങളിൽ നിന്നും പ്രതികൂല ഫലങ്ങൾ അനുഭവിച്ചതായി വ്യക്തമാക്കുന്നു. ടൂറിസം പദ്ധതികൾ തങ്ങളുടെ മേഖലകളെ മോശമായി ബാധിച്ചുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 2024 ൽ ഇത് വെറും രണ്ട് ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു ഫാൾട്ടെ അയർലൻഡ് സർവ്വേ നടത്തിയത്. 3,800 ലധികം ആളുകൾ സർവ്വേയുടെ ഭാഗമായി.

