ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാമുകിയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ന്യൂടൗണബെയിലെ മോസ് മെഡോസിലായിരുന്നു സംഭവം. സോഫയിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിയെ 36 കാരനായ ഡേവിഡ് മക്കോപ്പിൻ ആക്രമിച്ചത്.
ശനിയാഴ്ച ആയിരുന്നു സംഭവം. സോഫയിൽ കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ ഡേവിഡ് ആദ്യം കൈ കൊണ്ട് അടിയ്ക്കുകയായിരുന്നു. ആക്രമണം യുവതി ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ ബേസ്ബോൾ ബാറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു.
പ്രാണരക്ഷാർത്ഥം ബെഡ്റൂമിലേക്ക് ഓടിയ യുവതിയുടെ കഴുത്ത് ഞെരിച്ച് ഇയാൾ ശ്വാസം മുട്ടിച്ചു. തുടർന്ന് യുവതി ബോധരഹിതയാകുകയായിരുന്നു. അടുത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ യുവാവിനെ അറസ്റ്റും ചെയ്തു.

