ടൊറോന്റോ: 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ 2-1 വിജയവുമായി പോർച്ചുഗൽ പ്രീക്വാർട്ടറിൽ കടന്നു. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം, ലൂക്ക മോഡ്രിച്ചിന്റെ നിരാശക്ക് വഴിമാറിയപ്പോൾ, പോർച്ചുഗീസ് ആരാധകർ ആവേശത്താൽ പൊട്ടിത്തെറിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിയിൽ ക്രൊയേഷ്യക്കായിരുന്നു ആധിപത്യം. 53-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിലൂടെ ക്രൊയേഷ്യ തന്നെയാണ് മുന്നിലെത്തിയത്. എന്നാൽ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. വാറിലൂടെ നിർണയിക്കപ്പെട്ട ഈ പെനാൽറ്റി പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചു.
അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് 94ആം മിനിറ്റിൽ പോർച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര് പരിശോധനയില്‍ ഓഫ് സൈഡായതോടെ പോർച്ചുഗൽ വിജയം ആഘോഷിക്കുകയായിരുന്നു. നേരത്തെ റൊണാൾഡോ നേടിയ ഗോളും ഓഫ് സൈഡ് ആയിരുന്നു.
ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും ഈ മത്സരത്തിലൂടെ റൊണാൾഡോ സ്വന്തമാക്കി. 40 വയസ്സ് തികഞ്ഞ ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ. കൂടാതെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസം ലൂതർ മത്തേയൂസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും റൊണാൾഡോക്ക് സാധിച്ചു. ജൂലൈ 6-ന് ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാര്‍ട്ടറിൽ സ്പെയിനിനെയാണ് പോർച്ചുഗൽ നേരിടുന്നത്.

