ഡബ്ലിൻ: ഫോൺ വഴി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ചാറ്റ് ബോട്ടിന് പകരം കമ്പനിയുടെ ജീവനക്കാരുമായി നേരിട്ട് സംസാരിക്കാമെന്നത് അവകാശമാക്കി സർക്കാർ. ഇത് സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തിൽവന്നു. നിലവിൽ പല കമ്പനികളും ചാറ്റ്ബോട്ടുകളെ ഉപയോഗിച്ചാണ് ഉപഭോക്താക്കളുമായി സംവദിക്കുന്നത്.
സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഫോണിലൂടെ ഒരു ഉത്പന്നം വാങ്ങുകയോ സേവനം ചെയ്യുകയോ ചെയ്യുമ്പോൾ ഓട്ടോമേറ്റഡ് ഓൺലൈൻ സിസ്റ്റം അല്ലെങ്കിൽ എഐ ബോട്ട് ആണ് ഉപഭോക്താക്കളുമായി സംവദിക്കാറുള്ളത്. എന്നാൽ ഇതിൽ തൃപ്തികരമല്ലെങ്കിൽ ഉപഭോക്താക്കൾക്ക് ജീവനക്കാരുമായി സംസാരിക്കാൻ അവകാശപ്പെടാൻ അനുവദിക്കുന്നതാണ് നിയമം.
Discussion about this post

