അഹമ്മദാബാദ്: പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള 8 പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ടുപേർക്ക് 18 ഉം 19 ഉം വയസാണ് പ്രായം . ഗുജറാത്തിൽ നിന്ന് ഏഴ് പേരെയും മധ്യപ്രദേശിൽ നിന്ന് ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
ബനസ്കന്തയിൽ നിന്നുള്ള അഹമ്മദ് അബ്ദുല്ല ഗാജിവാല (19), മുദാസിർ അബ്ദുല്ല ഗാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസെൻ ഗാഗ (30), പത്താൻ ജില്ലയിൽ നിന്നുള്ള സക്കരിയ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (21), മുഫ്തി ഫൗജാൻ ഇസ്മായിൽ ദൗവ (40), മുഹമ്മദ് അമിൻ ഷേര (21), നവസാരി ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ റഹ്മാൻ സാവ്ദി (22), മധ്യപ്രദേശിൽ നിന്നുള്ള ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (18) എന്നിവരാണ് പിടിയിലായത്.
ഗുജറാത്തിൽ ഭീകര മൊഡ്യൂൾ രൂപീകരിക്കാൻ നിരോധിത സംഘടനയ്ക്ക് വേണ്ടി ഇവർ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഗുജറാത്തിലെയും മധ്യപ്രദേശിലെയും വിവിധ ജില്ലകളിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്.

