ഡബ്ലിൻ: ഡബ്ലിനിൽ അന്താരാഷ്ട്ര സംരക്ഷണം തേടുന്ന അഭയാർത്ഥികളുടെ എണ്ണം കുറഞ്ഞു. നീതിവകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം സംരക്ഷണം തേടുന്നവരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ൽ സംരക്ഷണം തേടുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു.
നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ നൽകിയ പുതിയ കണക്കുകൾ പ്രകാരം 2025 ൽ അന്താരാഷ്ട്ര സംരക്ഷണം തേടിയുള്ള 13,146 അപേക്ഷകൾ ലഭിച്ചു. 2024 ൽ ഇത് 18,553 ആയിരുന്നു.
Discussion about this post

