ഡബ്ലിൻ: അയർലന്റിൽ വീട്ടുടമകളെ വലുതെന്നും ചെറുതെന്നും തരംതിരിക്കും ഇതുൾപ്പെടെയുള്ള പുതിയ പരിഷ്കാരങ്ങൾ ഭവനമന്ത്രി ജെയിംസ് ബ്രൗൺ പ്രഖ്യാപിച്ചു. വാടക കരാർ ലംഘിച്ചാൽ ഇനി വീട്ടുടമകൾക്ക് വാടകക്കാരോട് ഒഴിയാൻ ആവശ്യപ്പെടാം.
നാലോ അതിലധികമോ വീടുകൾ വാടകയ്ക്ക് നൽകുന്നവരാണ് വലിയ ഭൂവുടമകൾ. ഇവർക്ക് പ്രത്യേകിച്ച് കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കാൻ ഇനി മുതൽ അധികാരമില്ല. രാജ്യത്തെ 45 ശതമാനം വാടക വീട് ഉടമകൾ ചെറിയ ഭൂവുടമകളുടെ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടോ, മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വാടകക്കാരെ കാരണം കൂടാതെ ഒഴിവാക്കാം. എന്നാൽ വാടക തുക പുതുക്കി നിശ്ചയിക്കാൻ കഴിയില്ല.
വിപണിയിലെ നിരക്കിനെക്കാൾ കുറവാണ് വാടക എങ്കിൽ ആറ് വർഷം കൂടുമ്പോൾ പുതിക്കി നിശ്ചയിക്കാം. എന്നാൽ ഈ സമയം കാരണം കൂടാതെ വാടകക്കാരെ ഒഴിപ്പിക്കുന്നതിന് വിലക്കുണ്ട്.

