ഡബ്ലിൻ: അയർലൻഡിൽ യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്ക് ഇന്ന് തുടക്കും. ഇന്നും നാളെയുമാണ് അദ്ദേഹത്തിന്റെ ലൈവ് മ്യൂസിക് പെർഫോമൻസ്. ഇന്ന് ഡബ്ലിനിലെ സയന്റോളജി സെന്ററിലും നാളെ കിൽക്കനിയിലെ ഒ ലോഗ്ജ്ലിൻ ഹാളിലുമാണ് പരിപാടി.
കെ.എസ് ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ എന്ന പേരിൽ ബ്ലൂബറി ഇന്റർനാഷണലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏബൽസ് ഗാർഡൻ, റേവ് സെയ്ന്റ്സ്, ഫീൽ അറ്റ് ഹോം എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.
Discussion about this post

