ഡബ്ലിൻ: ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത മാസം. സീസൺ 2 മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ രണ്ടിനാണ് മത്സരം.
ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആവേശോജ്ജ്വലമായ മത്സരം നടക്കുന്നത്. ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും സീസൺ വൺ ടൂർണമെൻറ് ശ്രദ്ധേയമായിരുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ജിത്തിൻ റാഷിദ് 0874845884, രാഹുൽ രവീന്ദ്രൻ 0892740770, ഷെർലൊക്ക് ലാൽ 0873323191, ദയാനന്ദ് കെ വി 0894873070 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

