ഡബ്ലിൻ: വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷന് പുതിയ ചെയർമാൻ. ലേബർ കോടതിയുടെ മുൻ ചെയർമാനായ കെവിൻ ഫോളിയെയാണ് ചെയർമാനായി പ്രഖ്യാപിച്ചത്. അടുത്ത മാസം 1 ന് അദ്ദേഹം ചുമതലയേൽക്കും.
അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. 2031 മാർച്ച് 1 വരെ അദ്ദേഹം പദവിയിൽ തുടരും. 2016 മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെ ഫോളി ലേബർ കോടതിയുടെ ചെയർമാൻ ആയിരുന്നു. ലേബർ റിലേഷൻസ് കമ്മീഷനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Discussion about this post

