ഡബ്ലിൻ: ജോലിയ്ക്കിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്ളാറ്റ്ലിയ്ക്ക് ആദരം. ഡബ്ലിനിൽ നടന്ന വാർഷിക ഗാർഡ മെമ്മോറിയൽ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും പിതാവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. നീതി മന്ത്രി ജിം ഒ കെല്ലഗനും കമ്മീഷണർ ജസ്റ്റിൻ കെല്ലിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ഡബ്ലിൻ കാസിലിലെ ഡബ്ലിൻ ഗാർഡൻസിലായിരുന്നു പരിപാടി.
സേന രൂപീകരിച്ചതിന് പിന്നാലെ ജോലിയ്ക്കിടെ 90 ഗാർഡകൾക്കായിരുന്നു ജീവൻ നഷ്ടമായത്. ഇവരെയും അനുസ്മരിച്ചു. 2025 മെയിൽ ആയിരുന്നു കെവിൻ ഫ്ളാറ്റ്ലിയ്ക്ക് ജോലിയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് ജീവൻ നഷ്ടമായത്.
Discussion about this post

