ഡബ്ലിൻ: അയർലന്റിൽ ജിഹാദി ആക്രമണം നടന്നതായി സ്ഥിരീകരണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗോൾവേയിൽ ഡിഫൻസ് ഫോഴ്സ് ചാപ്ലെയിൻ ഫാ. പോൾ മർഫിയെ കൗമാരക്കാരൻ കൊല്ലാൻ ശ്രമിച്ച സംഭവം ജിഹാദി ആക്രമണമാണെന്നാണ് പോലീസ് നൽകുന്ന വിവരം. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ജിഹാദി ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്.
അയർലന്റിലെ ആദ്യത്തെ ജിഹാദി ആക്രമണത്തെ യൂറോപ്യൻ യൂണിയൻ ടെറർ റിപ്പോർട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ ഭാഗം ആയിരുന്നു അയർലന്റിലേതും എന്നാണ് ടെറർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എട്ട് ഇഞ്ചിന്റെ ഹോണ്ടിംഗ് നൈഫ് ഉപയോഗിച്ചായിരുന്നു കൗമാരക്കാൻ പോൾ മർഫിയെ കൊല്ലാൻ ശ്രമിച്ചത്. അന്നുണ്ടായ കൗമാരക്കാരന്റെ ആക്രമണത്തിൽ 16 പേർക്കായിരുന്നു പരിക്കേറ്റത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരൻ ജിഹാദി ആക്രമണം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ കണ്ടിരുന്നതായി വ്യക്തമാകുകയായിരുന്നു.