ഡബ്ലിൻ: ആഗോള റാങ്കിംഗിൽ അയർലന്റ് സർവ്വകലാശാലകളുടെ സ്ഥാനം ഇടിഞ്ഞു. റാങ്കിംഗിൽ മുന്നിട്ട് നിന്നിരുന്ന ഡബ്ലിനിലെ ട്രിനിറ്റി കോളേജിന്റെ റാങ്കിംഗിൽ ഉൾപ്പെടെയാണ് ഇടിവ് ഉണ്ടായത്. അതേസമയം രാജ്യത്തെ ഏറ്റവും മികച്ച കോളേജ് എന്ന പദവി ട്രിനിറ്റി കോളേജ് നിലനിർത്തി.
വിദ്യാഭ്യാസ നിലവാരം, തൊഴിലവസര സാധ്യത, അധ്യാപകരുടെ നിലവാരം, ഗവേഷണ മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. നല്ല ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ഗവേഷണ മികവാണ് ഐറിഷ് സർവ്വകലാശാലകളെ പിന്നോട്ടടിച്ചത് എന്നാണ് സൂചന. കഴിഞ്ഞ വർഷം 250ാം സ്ഥാനത്ത് ആയിരുന്നു ട്രിനിറ്റി കോളേജ്. എന്നാൽ ഈ വർഷം ഇത് 259 ആയി.
മറ്റ് കോളേജുകളുടെ റാങ്കിംഗ്
യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ – 299ാം സ്ഥാനം (കഴിഞ്ഞ വർഷം 301-ാം സ്ഥാനം)
യൂണിവേഴ്സിറ്റി കോളേജ് കോർക്ക് – 545ാമത് (542ാമത്)
ഗാൽവേ സർവകലാശാല – 707ാമത് (668ാമത്)
ലിമെറിക്ക് സർവകലാശാല – 926ാമത് (925ാമത്)
അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് – 1013ാം സ്ഥാനം (മാറ്റമില്ല)
ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി – 1151ാമത് (1134ാമത്)
മെയ്നൂത്ത് യൂണിവേഴ്സിറ്റി – 1323ാമത് (1287ാമത്)