ഡബ്ലിൻ: കഴിഞ്ഞ വർഷം വിവിധ കാരങ്ങളാൽ റദ്ദാക്കേണ്ടിവന്നത് 3,500 ലധികം സർവ്വീസുകൾ. 2025 ൽ ആകെ 2,77,337 സർവ്വീസുകൾ ഐറിഷ് റെയിൽ നടത്തി. ഇതിൽ 2352 സർവ്വീസുകൾ ഭാഗീകമായും 1152 എണ്ണം പൂർണ്ണമായും റദ്ദാക്കിയതായി ഐറിഷ് റെയിൽ വ്യക്തമാക്കുന്നു.
സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഭൂരിഭാഗം സർവ്വീസുകളും റദ്ദാക്കിയത്. സാങ്കേതിക തകരാർമൂലം 1152 സർവ്വീസുകൾ ഭാഗീകമായും 271 സർവ്വീസുകൾ പൂർണമായും റദ്ദാക്കി. വാതിലിന്റെ തകരാർ, ശുചിമുറിയിലെ പ്രശ്നങ്ങൾ, സിസ്റ്റം പ്രശ്നങ്ങൾ സർവ്വീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട്. പ്രവർത്തനങ്ങളിൽ ഉണ്ടായ പിഴവിനെ തുടർന്ന് കഴിഞ്ഞ 1161 സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതിൽ 415 എണ്ണം പൂർണമായും 746 എണ്ണം ഭാഗീകമായുമാണ് റദ്ദാക്കിയത്.
പ്രതികൂല കാലാവസ്ഥ കാരണം 631 ട്രെയിനുകൾ റദ്ദാക്കി

