ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ മുന്നേറ്റം. ഈ വർഷം ഇതുവരെ ഡീസൽ കാറുകളെക്കാൾ കൂടുതൽ ഇലക്ട്രിക് കാറുകളാണ് വിറ്റ് പോയത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ വിൽപ്പന നടത്തിയ കാറുകളിൽ 17.8 ശതമാനവും ഇലക്ട്രിക് കാറുകളാണ്. എട്ട് മാസത്തിനിടെ 17.3 ശതമാനം ഡീസൽ കാറുകൾ വിറ്റഴിച്ചിട്ടുണ്ട്.
മുൻ വർഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായാണ് വിൽപ്പന ഇത്രയും അധികം വർദ്ധിക്കുന്നത് എന്നും ശ്രദ്ധേയമാണ്. അടുത്തിടെയായി അയർലൻഡിലെ ജനങ്ങൾക്ക് ഇലക്ട്രിക് കാറുകളോടുള്ള പ്രിയം വർദ്ധിച്ചിരുന്നു. ഇതാണ് വിൽപ്പനയിലും പ്രതിഫലിച്ചത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കുറഞ്ഞ വിലയിൽ കാറുകൾ ലഭിച്ചത് ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഉയരാൻ കാരണം ആയി. ഫോക്സ് വാഗൺ പോലുള്ള ബ്രാൻഡുകൾ മികച്ച ഓഫറുകൾ നൽകിയതും വിൽപ്പന ത്വരിതപ്പെടുത്തി. ഇതുവരെ 20,656 പുതിയ ഇലക്ട്രിക് കാറുകളാണ് വിൽപ്പന നടത്തിയത്.

