ഡബ്ലിൻ: രാഷ്ട്രീയ നേതാക്കളിൽ ജനപ്രിയനായി തുടർന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 44 ശതമാനം ആളുകളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. അതേസമയം മുൻ സർവ്വേയേക്കാൾ 1 ശതമാനം പിന്തുണ ഇക്കുറി അദ്ദേഹത്തിന് വർദ്ധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ദി ഐറിഷ് ടൈംസ് ഇപ്സോസ് ബി&എ സർവ്വേ പ്രകാരം ഭരണക്ഷികളായ ഫിയന്ന ഫെയിലിന്റെ ജനപിന്തുണ 22 ശതമാനത്തിൽ തുടരുകയാണ്. ഫിൻ ഗെയിലിന് ആകട്ടെ ഇക്കുറി 1 ശതമാനം പിന്തുണ വർദ്ധിച്ച് 17 ശതമാനം ആയി. പ്രധാന പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയിനിന്റെ ജനപിന്തുണയിൽ ഇക്കുറി വലിയ ഇടിവ് വന്നിട്ടുണ്ട്. പാർട്ടിയുടെ ജനപിന്തുണ നാല് ശതമാനം കുറഞ്ഞ് 22 ശതമാനം ആയി.
ഫിൻ ഗെയ്ൽ നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിന്റെ ജനപ്രീതിയിലും വലിയ ഇടിവ് ഇത്തവണത്തെ സർവ്വേയിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനപിന്തുണ നാല് ശതമാനം കുറഞ്ഞ് 38 ശതമാനം ആയി.

