ഡബ്ലിൻ: കാറ്റിനെയും മഴയെയും തുടർന്ന് അയർലൻഡിലെ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു. ഇന്നലെ രാത്രി 11 മണിയോടെ എല്ലാ കൗണ്ടികളിലെയും മുന്നറിയിപ്പുകൾ അവസാനിച്ചതായി അധികൃതർ അറിയിച്ചു. 18 കൗണ്ടികളിൽ ആയിരുന്നു ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നത്.
കാവൻ, മൊനാഘൻ, കോർക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലും ലെയ്ൻസ്റ്ററിലെ സ്ഥലങ്ങളിലുമായിരുന്നു മഴ മുന്നറിയിപ്പ്. മഞ്ഞിനെ തുടർന്നുള്ള മുന്നറിയിപ്പുകളും കൗണ്ടികളിൽ പുറപ്പെടുവിച്ചിരുന്നു.
Discussion about this post

