ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുന്നു. ഇന്ന് രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പ് കൗണ്ടികളിൽ നിലവിൽവന്നു.
14 കൗണ്ടികളിലാണ് ചൂടിനെ തുടർന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയത്. നാളെ വൈകീട്ട് വരെ മുന്നറിയിപ്പ് തുടരും. ഇതിന് പുറമേ രാജ്യവ്യാപകമായി മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നിലവിൽ വരുന്ന മുന്നറിയിപ്പ് ഞായറാഴ്ച അവസാനിക്കും.
ചൂടിന്റെ പശ്ചാത്തലത്തിൽ കൃഷിവകുപ്പും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കാട്ടു തീയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം എന്നാണ് മുന്നറിയിപ്പ്.

