ഡബ്ലിൻ: കാർഷിക ഉത്പന്നങ്ങൾക്ക് അതിവേഗം വില വർദ്ധിക്കുന്ന യൂറോപ്യൻ രാജ്യമായി അയർലന്റ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ ശരാശരി 19.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. യൂറോപ്പിലാകമാനം വില വർദ്ധന എന്നത് 2.6 ശതമാനം ആണ്.
ബീഫ്, പാൽ, ബട്ടർ, ചീസ് തുടങ്ങിയ പാലുത്പന്നങ്ങൾ എന്നിവയുടെ വിലയാണ് അതിവേഗം വർദ്ധിക്കുന്നത്. നിലവിൽ വിപണിയിൽ ഇവയ്ക്ക് വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ്. മെയ് മാസത്തിൽ പാലിന് വലിയ തോതിൽ വില വർദ്ധിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും ചിലവേറിയ രാജ്യം അയർലന്റ് ആണെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക ഉത്പന്നങ്ങളുടെ വില വർദ്ധനവ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

