ഡെറി: കൗണ്ടി ഡെറിയിലെ ഗർവാഗിൽ കാർ ഷോറൂമിലുണ്ടായ അഗ്നിബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷോറൂമിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പോലീസ് ആരംഭിച്ചു. കാർഹിൽ റോഡിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും തീ ആളിപടർന്നിരുന്നു. കാർ ഷോറൂമിന് പുറമേ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും കഫേയിലേക്കും തീ പടർന്നു. ഡെറി, ആൻട്രിം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Discussion about this post

