ഡബ്ലിൻ: ഐറിഷ് മലയാളി ലിങ്ക് വിൻസ്റ്റാർ മാത്യു ഡബ്ലിനിലെ പീസ് കമ്മീഷണർ. നീതിവകുപ്പാണ് അദ്ദേഹത്തെ പീസ് കമ്മീഷണറായി നിയമിച്ചത്. ജസ്റ്റിസ് വകുപ്പ് മന്ത്രി നിയാൽ കോളിൻസാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അയർലൻഡിലെ ഭരണകക്ഷിയായ ഫിൻ ഗെയ്ൽ പാർട്ടിയിലെ അംഗമാണ് അദ്ദേഹം.
വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സാക്ഷ്യപ്പെടുത്തുക, ഉത്തരവുകളിൽ ഒപ്പുവയ്ക്കുക തുടങ്ങിയവയാണ് പീസ് കമ്മീഷണറുടെ ചുമതലകൾ. അടിയന്തിര സാഹചര്യങ്ങളിൽ സമൻസ് പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്കുണ്ട്. എറണാകുളം സ്വദേശിയാണ് ലിങ്ക് വിൻസ്റ്റാർ മാത്യു. ഐഒസി അയർലൻഡിന്റെ പ്രസിഡന്റാണ് അദ്ദേഹം.
Discussion about this post

