ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവാവിന് നേരെ ആക്രമണം. 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ആബിഗേറ്റ് സ്ട്രീറ്റിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
പുലർച്ചെ സ്ട്രീറ്റിലൂടെ നടന്ന് പോകുകയായിരുന്ന യുവാവിനെ അജ്ഞാതൻ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

