ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണം. 50 കാരിയ്ക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എക്സ്ചെക്കർ സ്ട്രീറ്റിൽ പുലർച്ചെ 4.40 ഓടെ ആയിരുന്നു സംഭവം. സെന്റ് ജെയിംസ് ആശുപത്രിയിൽ ആണ് സ്ത്രീ ചികിത്സയിൽ കഴിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലം സീൽ ചെയ്തിട്ടുണ്ട്. സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി ബന്ധപ്പെടണം.
Discussion about this post

