ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ ഡോക്ടർമാരുടെ സമ്മേളനം ഇന്ന്. എൻഫീൽഡിലെ ജോൺസ്ടൗൺ എസ്റ്റേറ്റിലാണ് സമ്മേളനം. പരിപാടിയിൽ 160 ഓളം പ്രതിനിധികൾ പങ്കുകൊള്ളും.
ഇന്ത്യൻ ഐറിഷ് മെഡിക്കൽ അസോസിയേഷനാണ് യോഗം ചേരുന്നത്.
പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്സ്, അയർലൻഡിലെ ഇന്ത്യൻ അംബാസിഡർ മനീഷ് ഗുപ്ത എന്നിവർ പരിപാടിയിൽ പങ്കെടുക്കും. നിലവിൽ ഐഐഎംഎസിയിൽ 260 അംഗങ്ങൾ ഉണ്ട്. ഇന്ത്യൻ മെഡിക്കൽ ബിരുദങ്ങൾക്ക് അയർലൻഡിൽ അംഗീകാരം ലഭിക്കാത്തത് ഇന്ത്യൻ ഡോക്ടർമാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. യോഗത്തിൽ ഇത് പ്രധാന വിഷയമാകും.
Discussion about this post

