ഡബ്ലിൻ: അയർലൻഡിൽ ഉഷ്ണതരംഗം. നാളെയും വരും ദിവസങ്ങളിലും രാജ്യത്ത് അന്തരീക്ഷ താപനില ഉയരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാണ്.
വാരാന്ത്യത്തിൽ അതികഠിനമായ ചൂടാണ് മെറ്റ് ഐറാൻ പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ചയായിരിക്കും ഈ വാരത്തിലെ ഏറ്റവും ചൂട് കൂടിയ ദിനം. ശനിയാഴ്ച അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. അടുത്ത ആഴ്ചയും സമാന കാലാവസ്ഥയാണ് അനുഭവപ്പെടുക.
Discussion about this post

