ഡബ്ലിൻ: സമ്മർ ഷെഡ്യൂളിലെ വിമാന സർവ്വീസുകൾ റദ്ദാക്കി എയർ ലിംഗസ്. 500 ഓളം വിമാനങ്ങളാണ് നേരത്തെ നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായി റദ്ദാക്കിയത്. ഇതിന് പുറമേ പുതിയ പാസ്പോർട്ട് നിയമവും വിമാനക്കമ്പനി കൊണ്ടുവന്നിട്ടുണ്ട്.
യുകെയ്ക്കും അയർലൻഡിനും ഇടയിൽ യാത്ര ചെയ്യുന്ന യാത്രികർക്കാണ് പുതിയ പാസ്പോർട്ട് നിയമം ബാധകമാകുക. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ സാധുവായ പാസ്പോർട്ടോ ഐറിഷ് പാസ്പോർട്ട് കാർഡോ കൈവശം വയ്ക്കണമെന്നാണ് നിർദ്ദേശം. നേരത്തെ ബസ് പാസുകൾ, വർക്ക് ഐഡി കാർഡുകൾ എന്നിവയെല്ലാം വിമാനക്കമ്പനി സ്വീകരിച്ചിരിന്നു. എന്നാൽ ഇനി മുതൽ ഇതെല്ലാം അസാധുവാണ്. നിർബന്ധിത അറ്റകുറ്റപ്പണികളെ തുടർന്നാണ് എയർ ലിംഗസ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.
Discussion about this post

