ഡബ്ലിൻ: ശേഷി വർദ്ധിപ്പിച്ചതിന് പിന്നാലെ റയാൻഎയർ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ മാസം 21.0 മില്യൺ ആളുകളാണ് ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റയാൻഎയറിന്റെ വിമാനങ്ങളിൽ സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 20.5 മില്യൺ ആയിരുന്നു.
ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളിൽ എയർലൈനിന്റെ യാത്രക്കാരുടെ എണ്ണം 6 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ മാസം അവസാനം വരെ 203.6 ദശലക്ഷം പേരാണ് റയാൻഎയർ വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞ മാസം 6.9 മില്യൺ യാത്രികർ വിസ് എയറിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 6.2 മില്യൺ ആയിരുന്നു. വിസ് എയർ യാത്രികരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.
Discussion about this post

