ഡബ്ലിൻ: അയർലൻഡിൽ ഭവനരഹിതരുടെ എണ്ണത്തിൽ വർധനവ്. ഭവനവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ 17,482 പേരാണ് അടിയന്തിര താമസസൗകര്യങ്ങളിൽ താമസിച്ചിരുന്നത്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
വീടില്ലാത്ത കുട്ടികളുടെ എണ്ണം വർധിച്ചതാണ് മൊത്തമുള്ള കണക്കിൽ വർധനവിന് കാരണം ആയത്. കഴിഞ്ഞ മാസം 11,862 പേർക്കായിരുന്നു വീടില്ലാത്തതായി കണ്ടെത്തിയത്. എന്നാൽ മെയ് മാസത്തിൽ ഇത് 11,864 ആയിരുന്നു. 5620 കുട്ടികളെയാണ് വീടില്ലാത്തതിനെ തുടർന്ന് അടിയന്തിര താമസസൗകര്യങ്ങളിൽ അഭയം തേടിയത്. മെയ് മാസത്തിൽ ഇത് 5,583 ആയിരുന്നു. ജൂണിൽ അടിയന്തര താമസ സൗകര്യങ്ങളിൽ താമസിക്കുന്നവരിൽ 47.7 ശതമാനവും പ്രായപൂർത്തിയായ ഐറിഷ് പൗരന്മാർ ആയിരുന്നു.

