ഡെറി: കൗണ്ടി ഡെറിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടെത്തി. വാട്ടർസൈഡ് ലിങ്ക് പ്രദേശത്തെ ട്രെയിൻ സ്റ്റേഷൻ പരിസരത്ത് ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു കാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആളുകൾ പോലീസിനെ അറിയിക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ അടച്ചു. ക്രെയ്ഗാവോൺ പാലത്തിലെ റോഡും അടച്ചു. ബോംബ് സ്ക്വാഡ് എത്തി വാഹനം പരിശോധിച്ചു. തുടർന്ന് സ്ഥലത്ത് നിന്നും വാഹനം നീക്കം ചെയ്യുകയായിരുന്നു.
Discussion about this post

