ഡബ്ലിൻ: അയർലൻഡിൽ ടാക്സി ഡ്രൈവർ എൻട്രി ടെസ്റ്റ് സിറ്റിംഗുകൾ പാസാകുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം ടെസ്റ്റിൽ പങ്കെടുത്ത മൂന്നിൽ ഒന്ന് പേർക്ക് മാത്രമാണ് വിജയം നേടാൻ കഴിഞ്ഞത്. ഡ്രൈവർമാരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സർക്കാർ വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നിട്ടാണ് ഈ അവസ്ഥ എന്നത് ശ്രദ്ധേയമാണ്.
നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഏകദേശം 11,800 ടെസ്റ്റുകൾ നടന്നെങ്കിലും 8,100 ലധികം പേർ ടെസ്റ്റുകളിൽ പരാജയപ്പെട്ടു. ടെസ്റ്റിൽ 75 ശതമാനം സ്കോർ നേടിയാൽ മാത്രമേ യോഗ്യത ലഭിക്കുകയുള്ളൂ. എന്നാൽ ഇത് കൈവരിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി 31 നും 35 നും ഇടയിലാണ് വിജയശതമാനം.
Discussion about this post

