ഡബ്ലിൻ: അയർലൻഡിലെ കുടിയേറ്റ നയങ്ങളിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നയങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെ പുന:പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡിലെ അഭയാർത്ഥി സംവിധാനം കാര്യമായി പ്രവർത്തിക്കുന്നില്ലെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ച സിറ്റി വെസ്റ്റിൽ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിറ്റി വെസ്റ്റിൽ ഉണ്ടായ അക്രമ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു. അതേസമയം സൈമൺ ഹാരിസിന്റെ പ്രതികരണം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
Discussion about this post

