വാട്ടർഫോർഡ്: ഡബ്ലിന് പുറത്ത് ഏറ്റവും വലിയ സ്റ്റോർ ആരംഭിച്ച് പ്രമുഖ ഫർണീച്ചർ സ്ഥാപനമായ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം.
വാട്ടർഫോർഡിലെ ട്രമോർ റോഡ് ബിസിനസ് പാർക്കിലാണ് പുതിയ സ്റ്റോർ. അയർലന്റിന്റെ മറ്റ് സ്റ്റോറുകളെക്കാൾ എട്ട് മടങ്ങ് വലിപ്പമാണ് വാട്ടർഫോർഡിലെ സ്റ്റോറിന് ഉള്ളത്. കിച്ചൺ, വാർഡ്ട്രോബ്, ലിവിംഗ് റൂം ഐറ്റംസ് എന്നിവയുടെ പ്രത്യേക ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി സാധനങ്ങൾ വാങ്ങാനും സൗകര്യമുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഡിജിറ്റൽ പേയ്മെന്റ് എന്നിവയിലൂടെ മാത്രമേ ഉപഭോക്താക്കൾക്ക് പണം കൈമാറാൻ സാധിക്കുകയുള്ളു.

