ഡബ്ലിൻ: ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് (ഐസിസിഎൽ). മൈക്രോസോഫ്റ്റിന്റെ റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) പരസ്യ സംവിധാനത്തിനെതിരെ ഐസിസിഎൽ ഹൈക്കോടതിയിൽ പരാതി നൽകും. ആർടിബി ഉപഭോക്താക്കളുടെ ഡാറ്റ സ്വകാര്യതയുടെ ലംഘനം ആണെന്നാണ് ഐസിസിഎല്ലിന്റെ നിലപാട്.
ഐസിസിഎല്ലിന്റെ എൻഫോഴ്സ്മെന്റ് യൂണിറ്റ് മേധാവി ഡോ. ജോണി റയാൻ ആണ് നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം ഐസിസിഎല്ലിന്റെ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.
Discussion about this post

