ഡബ്ലിൻ: ഡബ്ലിനിൽ ഭവന പദ്ധതിയ്ക്ക് കൂടുതൽ ഫണ്ടിംഗ്. ഭവനമന്ത്രി ജെയിംസ് ബ്രൗണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോഷ്യൽ ഹൗസിംഗ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം ഫണ്ടിംഗിൽ നിന്ന് 350 മില്യൺ യൂറോയാണ് വീടുകൾ നിർമ്മിക്കാനായി നൽകുക. ഈ തുക ഉപയോഗിച്ച് ഡബ്ലിനിലെ അഞ്ചിടങ്ങളിൽ പദ്ധതികൾ നടപ്പിലാക്കും.
ബാലിമുൺ, ഫിംഗ്ലാസ്, വൈറ്റ്ഹാൾ, ബാലിബോ എന്നിവിടങ്ങളിലെ അഞ്ച് സൈറ്റുകളിലാണ് സോഷ്യൽ ഹോമുകൾ നിർമ്മിക്കുക. 2030 ആകുമ്പോഴേക്കും 72,000 സോഷ്യൽ ഹോമുകൾ നിർമ്മിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്. ഡെലിവറിംഗ് ഹോംസ്, ബിൽഡിംഗ് കമ്മ്യൂണിറ്റീസ് എന്ന ഭവനപദ്ധതി പ്രകാരം
കഴിഞ്ഞ വർഷം 9,000 പുതിയ സോഷ്യൽ ഹോമുകൾ വിതരണം ചെയ്തു.

