ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിലെ സുരക്ഷയ്ക്കായി ചിലവാക്കേണ്ടിവന്നത് വൻ തുക. ആറ് കൗണ്ടികളിലെ പ്രമുഖ ആശുപത്രികൾ സുരക്ഷയ്ക്കായി ചിലവാക്കിയ തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 42 മില്യൺ യൂറോ ആയിരുന്നു സുരക്ഷയ്ക്കായി ചിലവാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആണ് ഇത്രയും തുക ചിലവിടേണ്ടിവന്നത്.
സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഈ ആശുപത്രികളിൽ നിന്നും നൂറ് കണക്കിന് കോളുകളാണ് ഗാർഡ ഷിക്കോണയ്ക്ക് ലഭിച്ചത്. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കായി 11 മില്യൺ യൂറോയാണ് 2024,2025 വർഷങ്ങളിൽ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രി ചിലവഴിച്ചിരിക്കുന്നത്.
Discussion about this post

