വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ ഹോസ്പൈപ്പിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കും. തിങ്കളാഴ്ച നിരോധനം നീക്കുമെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ലഭിച്ച മഴയെ തുടർന്ന് ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് വർധിച്ച പശ്ചാത്തലത്തിലാണ് നിരോധനം നീക്കുന്നത്. അതേസമയം നിരോധനം നീക്കിയെങ്കിലും വെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയിൽ ലൗഫ് ഓവലിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും തടാകം പൂർണ സ്ഥിതിയിലാകാൻ സമയം എടുക്കുമെന്ന് ഉയിസ് ഐറാൻ അറിയിച്ചു. അതുകൊണ്ട് തന്നെ വെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. വേനൽക്കാലത്തും ശരത്കാലത്തും പെയ്യുന്ന മഴയെ ആശ്രയിച്ചാണ് തടാകത്തിലെ ജലനിരപ്പ് ഉണ്ടാകുകയെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി.

