ഡബ്ലിൻ: സ്വകാര്യ നഴ്സിംഗ് ഹോമുകളിൽ വീണ്ടും പരിശോധന നടത്താൻ ആരോഗ്യസുരക്ഷാ അതോറിറ്റി (എച്ച്ഐക്യുഎ, ഹിക്വ). പരാതി ഉയർന്ന നഴ്സിംഗ് ഹോമുകളിലാണ് പരിശോധന നടത്തുക. അതേസമയം ഹിക്വയുടെ നടപടികൾ പരിശോധനകൾ മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് വിവരം. സംഭവത്തിൽ ഹിക്വയ്ക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.
ദേശീയ മാദ്ധ്യമമായ ആർടിഇയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹിക്വയുടെ ഇടപെടൽ. സ്വകാര്യനഴ്സിംഗ് ഹോമുകളിൽ റസിഡൻസിന് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നുവെന്നായിരുന്നു ആർടിഇയുടെ കണ്ടെത്തൽ.
Discussion about this post

