ഡബ്ലിൻ: അയർലൻഡിൽ ചൂട് കനക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് കാലാവസ്ഥാ മാറ്റത്തിന് വഴിവയ്ക്കുന്നത്.
ഈ മാസം 18 മുതൽ 24 വരെയുള്ള തിയതികളിലാണ് അയർലൻഡിൽ ചൂട് ശക്തമാകുക. നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് ഉണ്ട്. 18 വരെ ഇത് തുടരും. ഇതിന്റെ ഫലമായി മഴയും തണുപ്പുള്ള കാലാവസ്ഥയും രാജ്യത്ത് അനുഭവപ്പെടും. എന്നാൽ പിന്നീട് ന്യൂനമർദ്ദത്തെ ഉയർന്ന മർദ്ദം തള്ളിമാറ്റും. ഉയർന്ന ചൂട് ഉഷ്ണതരംഗത്തിന് കാരണമാകും.
Discussion about this post

