ഡബ്ലിൻ: അയർലൻഡിൽ ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. രാവിലെ 8 മണിയോടെയാണ് 24 മണിക്കൂർ നേരത്തെ സമരത്തിന് തുടക്കമായത്. അതേസമയം പണി മുടക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇന്ന് രാത്രി 8 മണിവരെയാണ് സമരം. എമർജൻസി മെഡിക്കൽ ടെക്നീഷൻസ്, പാരാമെഡിക്സ്, അഡ്വാൻസ്ഡ് പാരാമെഡിക്സ്, പാരാമെഡിക്സ് സ്പെഷ്യലിസ്റ്റ്സ്, പാരാമെഡിക് സൂപ്പർവൈസേഴ്സ് എന്നിവരാണ് സമരം ചെയ്യുന്നത്. ഫോർസയിലെയും യുണൈറ്റിലെയും അംഗങ്ങൾ സംയുക്തമായിട്ടാണ് സമരം ചെയ്യുന്നത്. ശമ്പള തർക്കത്തിൽ കഴിഞ്ഞ മാസമാണ് സമരം നടത്താൻ അംഗങ്ങൾ വോട്ട് ചെയ്തത്.
Discussion about this post

