ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ബിൽഡ് ടു റെന്റ് ഭവന പദ്ധതിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ആസൂത്രണ കമ്മീഷൻ നൽകിയ അനുമതിയാണ് റദ്ദാക്കിയത്. ഡബ്ലിനിൽ 422 യൂണിറ്റ് ബിൽഡ് ടു റെന്റ് ഭവന പദ്ധതിയാണ് നടപ്പിലാക്കാനിരിക്കുന്നത്.
അയൺബോൺ റിയൽ എസ്റ്റേറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ കമ്പനിയ്ക്ക് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ ഫോൺലീ റസിഡന്റ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഹൈക്കോടതി നടപടി.
Discussion about this post

