വെസ്റ്റ്മീത്ത്: വിൽസൺസ് ഹോസ്പിറ്റൽ സ്കൂളുമായി ബന്ധപ്പെട്ട കേസിൽ വിവാദ അധ്യാപകൻ എനോക്ക് ബർക്കിന് ആശ്വാസം. ബർക്കിനെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ 700 ദിവസത്തെ അദ്ദേഹത്തിന്റെ ജയിൽവാസമാണ് അവസാനിച്ചത്.
കോടതിയലക്ഷ്യ കേസിലാണ് എനോക്ക് ബർക്കിനെ ജയിലിൽ അടച്ചത്. നേരത്തെ ജോലി ചെയ്തിരുന്ന വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ പ്രവേശിക്കരുതെന്ന് കോടതി എനോക്കിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് അദ്ദേഹം സ്കൂളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെയായിരുന്നു എനോക്കിനെ ജയിലിൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്.
Discussion about this post

