ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വനിതാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ഇരുവർക്കുമെതിരെ നടപടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
വനിതാ പോലീസുദ്യോഗസ്ഥരുടെ ശരീരത്തിൽ ഇവർ സ്പർശിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഇരു പോലീസുദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും പുറത്താക്കിയത്. പിഎസ്എൻഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post

