ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വ്യാഴാഴിച്ച അതിശക്തമായ മഴ ലഭിക്കാൻ സാധ്യത. ഈ വാരത്തിലെ തന്നെ ഏറ്റവും ഉയർന്ന അളവിലുള്ള മഴയായിരിക്കും മേഖലയുടെ പലഭാഗത്തും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. അതേസമയം ചിലയിടങ്ങളിൽ അതിശക്തമായ ചൂടും അനുഭവപ്പെടും.
രാവിലെ ആറ് മണിയോടെ തന്നെ മഴ ആരംഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ യാത്രയ്ക്കുൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കാം. ചിലയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് ഇത് കാരണമാകും.
Discussion about this post

