ഡബ്ലിൻ: ഗർഭഛിദ്രത്തിനായുള്ള മൂന്ന് ദിവസത്തെ കാത്തിരിപ്പ് കാലാവധി നീക്കം ചെയ്യാനുള്ള ബില്ല് ഡെയ്ലിൽ പാസായി. വോട്ടെടുപ്പിൽ 86 ഡിടിമാർ ബില്ലിനെ അനുകൂലിച്ചു. 70 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. ബില്ലിനി ഒയിറിയാച്ച്ടാസ് ആരോഗ്യ സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
സിൻ ഫെയ്ൻ ആണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിനെ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും അനുകൂലിച്ച് വോട്ട് ചെയ്തു. മന്ത്രി നോർമ ഫോളിയും അനുകൂലിച്ചവരുടെ പട്ടികയിൽ ഉണ്ട്. ഡെയ്ലിൽ ബില്ല് പാസായത് സ്ത്രീകളെ സംബന്ധിച്ച് വലിയ വിജയമാണെന്ന് ദേശീയ വനിതാ കൗൺസിൽ പ്രതികരിച്ചു.
Discussion about this post

