ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ചൂടുള്ള കാലാവസ്ഥ. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് വർധിക്കാനും ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്താഴ്ചയോടെ മഴ പൂർണമായും ശമിക്കും. ശരാശരിയിൽ കൂടുതൽ അന്തരീക്ഷ താപനില ഉണ്ടാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. മെർക്കുറിയിലും വർധനവ് ഉണ്ടാകും. പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കും ഉണ്ടായിരിക്കുക. ഇടയ്ക്ക് മാത്രം ചാറ്റൽ മഴയുണ്ടാകും. വാരാന്ത്യത്തിൽ ഏറ്റവും കൂടിയ അന്തരീക്ഷ താപനില 23 ഡിഗ്രി സെൽഷ്യസാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

