ഡബ്ലിൻ: കോർപ്പറേറ്റ് ടാക്സിൽ അയർലന്റ് സർക്കാരിന് നേട്ടം. ഒരു വർഷത്തിനിടെ സർക്കാരിന് ലഭിക്കുന്ന ടാക്സിൽ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. ഈ വർഷം ജൂണിൽ 7.4 ബില്യൺ യൂറോ ആണ് ടാക്സ് ഇനത്തിൽ സർക്കാരിന് ലഭിച്ചത്.
മെയ് മാസത്തിൽ ടാക്സ് വളരെ കുറവായിരുന്നു. കഴിഞ്ഞ വർഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ടാക്സിൽ ഇക്കുറി 30 ശതമാനത്തിന്റെ കുറവ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ ക്ഷീണമാണ് ജൂണിൽ നികന്നത്. ടാക്സ് കമ്പനികൾ ഒന്നിച്ചടച്ചതാണ് ഈ നേട്ടത്തിന് കാരണമായത്.
അയർലന്റിൽ സാധാരണയായി നവംബർ, ജൂൺ മാസങ്ങളിലാണ് കമ്പനികൾ ഒന്നിച്ച് ടാക്സ് അടയ്ക്കാറുള്ളത്. ഈ സാഹചര്യത്തിൽ നവംബറിൽ ജൂണിൽ ലഭിച്ചതിനെക്കാൾ കൂടുതൽ തുക ടാക്സ് ഇനത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

