ഡബ്ലിൻ: ഡബ്ലിനിൽ കൗമാരക്കാരിയുടെ മരണത്തിന് കാരണമായ ബൈക്ക് അപകടത്തിൽ യുവാവ് കസ്റ്റഡിയിൽ. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ തുടരുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഫിൻഗൽസിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന സ്ക്രാംബ്ലർ ബെക്ക് പെൺകുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി തത്ക്ഷണം മരിച്ചു.
Discussion about this post

