ഗാൽവേ: ഗാൽവേ റിംഗ് റോഡിൽ തീരുമാനം ഉടൻ. വരും ആഴ്ചകളിൽ റിംഗ് റോഡിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപേക്ഷ സംബന്ധിച്ചുള്ള ഇൻസ്പെക്ടറുടെ റിപ്പോർട്ട് ആസൂത്രണ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
18 കിലോ മീറ്ററാണ് റിംഗ് റോഡ്. നിലവിലുള്ള എം6 മോട്ടോർവേയിൽ നിന്ന് ബെയർന ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള സ്ഥലത്തേക്കാണ് റോഡ് നിർമ്മിക്കുക. ഗാൽവേയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കിൽ റിംഗ് റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് ബിസിനസുകാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്.
Discussion about this post

